0

ഇനി കേരളത്തിലെ കോളേജുകളിൽ അസി. പ്രൊഫസര്‍ ആകാൻ NET വേണ്ട; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

Share
Spread the love

തിരുവനന്തപുരം: കേരളത്തിൽ കോളേജ് അധ്യാപക നിയമനത്തിന് ഇനി നാഷണൽ എലിജിബിലിറ്റ് ടെസ്റ്റ് അടിസ്ഥാന യോഗ്യതയാവില്ലെന്ന് ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇനി മുതൽ കോളേജ് നിയമനത്തിനുള്ള അടിസ്ഥാന സെറ്റ് പരീക്ഷയും എസ്എൽഇടി പരീക്ഷയും പാസാകുന്നതും കോളേജ് നിയമനത്തിനുള്ള യോഗ്യതയായി പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു. 2018 ൽ യുജിസി ചട്ടത്തിൽ ഭേദഗതി വരുത്തിയത് പരിഗണിച്ചാണ് പുതിയ നീക്കം.

News18

Also read-ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 5 വർഷത്തിനിടെ 13600 പിന്നാക്ക വിദ്യാർത്ഥികൾ പഠനം നിർത്തിയെന്ന് കേന്ദ്ര സർക്കാർ

പരസ്യം ചെയ്യൽ

യുജിസി അംഗീകരിച്ച യോഗ്യതാ പരീക്ഷകളാണ് സെറ്റും എസ്എൽഇടിയും എന്നതാണ് ഈ നിലയിലുള്ള മാറ്റത്തിന് കാരണം. ഇതോടെ കോളേജിയറ്റ് എജുക്കേഷൻ ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തും. ഈ മാറ്റത്തിലൂടെ കോളേജുകളിൽ അധ്യാപകരാകാൻ അടിസ്ഥാന യോഗ്യതയായി സെറ്റും പരിഗണിക്കും.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

  • First Published :

#ഇന #കരളതതല #കളജകളൽ #അസ #പരഫസര #ആകൻ #NET #വണട #ഉനനത #വദയഭയസ #വകപപ #ഉതതരവ


Spread the love