0

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; പുതുമുഖം ധ്രുവ് ജുറെൽ ടീമില്‍| Young wicketkeeper batter Dhruv Jurel Gets Maiden Call-up as India Announce Squad For First Two Tests against England – News18 മലയാളം

Share

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരും ഇടംനേടി. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രാഹുലിനെ കൂടാതെ കെ എസ് ഭരതും ധ്രുവ് ജുറെലുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ജുറെലിന് ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കിടെ സമ്മര്‍ദത്തെ തുടര്‍ന്ന് അവധി ആവശ്യപ്പെട്ട ഇഷാന്‍ കിഷന് പകരമാണ് ജുറെലിനെ ടീമിലേക്ക് പരിഗണിച്ചത്. ആവേശ് ഖാനും ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി. ജസ്പ്രീത് ബുംറയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

പരസ്യം ചെയ്യൽ

ജനുവരി 25 നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ്. ഫെബരുവരി രണ്ടിന് വിശാഖപട്ടണത്ത് രണ്ടാം മത്സരം.

ടീം: രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, കെ എസ് ഭരത്, ധ്രുവ് ജുറെല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), ആവേശ് ഖാന്‍.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഇഗലണടനതരയ #ടസററ #പരമപരയകകളള #ഇനതയൻ #ടമന #പരഖയപചച #പതമഖ #ധരവ #ജറൽ #ടമല #Young #wicketkeeper #batter #Dhruv #Jurel #Maiden #Callup #India #Announce #Squad #Tests #England #News18 #മലയള