0

ആ ‘സെറ്റ്’ കൊണ്ട് കോളേജിൽ പഠിപ്പിക്കാനാകില്ല; അധ്യാപനത്തിനുള്ള ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു

Share
Spread the love

തിരുവനന്തപുരം: ആ ‘സെറ്റ്’ കൊണ്ട് ഇനി കോളേജിൽ പഠിപ്പിക്കാനാകില്ല, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പിൻവലിച്ചു. കോളേജ് അധ്യാപക നിയമനത്തിന് യുജിസി അംഗീകൃത സെറ്റ്-സ്ലെറ്റ് (SET-SLET) പരീക്ഷകൾ പാസാകുന്നത് അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചത്. 2018 ലെ യുജിസി ചട്ടത്തിൽ ഭേദഗതി വരുത്തിയത് പരിഗണിച്ചായിരുന്നു മുൻ ഉത്തരവ്.

Also read-ഇനി കേരളത്തിലെ കോളേജുകളിൽ അസി. പ്രൊഫസര്‍ ആകാൻ NET വേണ്ട; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

എന്നാൽ, സെറ്റ് പരീക്ഷയും യുജിസി അംഗീകൃത സെറ്റ് പരീക്ഷയും തമ്മിൽ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഉത്തരവ് പിൻവലിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയാണ് സെറ്റ്.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

  • First Published :

#ആ #സററ #കണട #കളജൽ #പഠപപകകനകലല #അധയപനതതനളള #ഉതതരവ #ഉനനത #വദയഭയസ #വകപപ #പൻവലചച


Spread the love