0

ആരൊക്കെയാദ് ? മോദിയുണ്ട് ദേവഗൗഡയുണ്ട് മന്ത്രി കൃഷ്ണൻകുട്ടി മാത്യൂ ടി എല്ലാരുണ്ടല്ലോ ബിജെപി പോസ്റ്ററിൽ!

Share

ബെംഗളുരു: കേരളത്തിലെ എൽഡിഎഫിനെ വെട്ടിലാക്കി കർണാടകയിലെ എൻഡിഎ പോസ്റ്റർ. പോസ്റ്ററിൽ എൽഡിഎഫ് മന്ത്രിയും നേതാക്കളുമാണുള്ളത്. കേരളത്തിൽ എൽഡിഎഫ് മുന്നണിയിലുളള ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസിന്റെയും മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെയും ചിത്രങ്ങളാണ് കർണാടകയിലെ ബിജെപിയുടെ പോസ്റ്ററിലുളളത്.

ബെംഗളുരു റൂറലിൽ ബിജെപി സ്ഥാനാർത്ഥിയായ ദേവഗൗഡയുടെ മരുമകൻ ഡോ. മഞ്ജുനാഥയ്ക്ക് സ്വീകരണം നൽകുന്നുവെന്ന പോസ്റ്ററിലാണ് എൽഡിഎഫ് നേതാക്കളുടെ ചിത്രങ്ങളുള്ളത്. ജെഡിഎസിന്റെ സേവാദൾ നേതാവ് ബസവരാജാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ജെഡിഎസ് ദേശീയ തലത്തിൽ എൻഡിഎക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ ഇടതുമുന്നണിക്കൊപ്പമാണ്.

പരസ്യം ചെയ്യൽ

വ്യാഴാഴ്ച ബെംഗളുരുവിലെ റെയിൽവേ ലേ ഔട്ടിൽ നടത്തിയ പരിപാടിയുടെ പോസ്റ്ററിൽ ആയിരുന്നു കേരളത്തിലെ ജെഡിഎസ് നേതാക്കളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ പരിപാടി നടത്തിയപ്പോൾ സ്റ്റേജിൽ ഇവരുടെ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇത് സേവാദൾ സ്വന്തം നിലയ്ക്ക് ഇറക്കിയ പോസ്റ്റർ ആണെന്നും പാർട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപി പ്രതികരിച്ചത്. സംഭവത്തോട് കേരളത്തിലെ നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ആരകകയദ #മദയണട #ദവഗഡയണട #മനതര #കഷണൻകടട #മതയ #ട #എലലരണടലല #ബജപ #പസറററൽ