0

ആരാധകരേ ഒരു വെറൈറ്റി; കൈകൊണ്ടല്ല; കാലുകൊണ്ടാണ് ക്യാച്ച്; പാകിസ്ഥാൻ കീപ്പർ ഇന്ത്യൻ താരത്തെ പുറത്താക്കിയതിങ്ങനെ

Share

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ ആഘോഷത്തിലാണ് പാകിസ്ഥാന്‍. മത്സരത്തില്‍ 8 വിക്കറ്റ് വിജയമാണ് പാകിസ്ഥാൻ സ്വന്തമാക്കിയത്. ഇന്ത്യ 259 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 263 റണ്‍സെടുത്താണ് വിജയം നേടിയത്. മത്സരത്തിലെ ഇന്ത്യന്‍ താരത്തിന്റെ ഔട്ടാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ നിറയുന്നത്.

ഇന്ത്യക്കായി മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ആദര്‍ശ് സിങിന്റെ പുറത്താകലാണ് ശ്രദ്ധേയമായത്. താരം 80 പന്തില്‍ 62 റണ്‍സെടുത്തു നില്‍ക്കെയാണ് പുറത്തായത്. പാക് സ്പിന്നര്‍ അരാഫത് മിൻഹാസിന്റെ പന്ത് ആദര്‍ശിന്റെ ബാറ്റിന്റെ എഡ്ജില്‍ തട്ടി വിക്കറ്റ് കീപ്പര്‍ക്ക് സമീപത്തേക്ക് നീങ്ങി. പന്ത് കീപ്പര്‍ പിടിച്ചില്ല, പക്ഷേ ആദര്‍ശ് ഔട്ടായി.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

എഡ്ജില്‍ തട്ടി പിന്നിലേക്ക് പോയ പന്ത് കീപ്പറുടെ കലുകള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. കൈ കൊണ്ടു പിടിച്ചില്ലെങ്കിലും പന്ത് നിലം തൊടാത്തതിനാല്‍ അംപയര്‍ ഔട്ട് നല്‍കി. പാക് താരങ്ങള്‍ ശക്തമായ അപ്പീലാണ് ചെയ്തത്.

അസാന്‍ അവൈസ് പുറത്താകാതെ നേടിയ സെഞ്ച്വറി (105)യുടെ ബലത്തിലാണ് പാകിസ്ഥാന്‍ അനായാസ വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ സാദ് ബെയ്ഗ് 68 റണ്‍സെടുത്തു പുറത്താകാതെ പിന്തുണച്ചു. ഓപ്പണര്‍ ഷഹ്‌സൈബ് ഖാന്‍ 63 റൺസെടുത്തു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#ആരധകര #ഒര #വറററ #കകണടലല #കലകണടണ #കയചച #പകസഥൻ #കപപർ #ഇനതയൻ #തരതത #പറതതകകയതങങന