0

ആട് ഹാള്‍ ടിക്കറ്റ് തിന്നു; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചു

Share

പരീക്ഷാ ഹാള്‍ ടിക്കറ്റ് ആട് കഴിച്ചതിനെ പിന്നാലെവിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. വടക്കന്‍ കര്‍ണാടകയിലെ ബിദര്‍ ജില്ലയില്‍ താമസിക്കുന്ന 9-ാം ക്ലാസുകാരിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം.  ആട് ഹാള്‍ ടിക്കറ്റ് കഴിച്ചതോടെ  ഇനി പരീക്ഷ എഴുതാനാവില്ലെന്ന് ഭയന്നാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹാള്‍ ടിക്കറ്റ് നഷ്ടപ്പെട്ടെന്നും അതിനാല്‍ താന്‍ ജീവനൊടുക്കുകയാണെന്നും കാട്ടി പതിനാലുകാരി ഹെഡ്മാസ്റ്റര്‍ക്ക് കുറിപ്പ് എഴുതിവെച്ച ശേഷമാണ് കിണറ്റില്‍ ചാടിയത്.

അനുജന്‍റെ കൈവശം ഹെഡ്മാസ്റ്റര്‍ക്ക് നല്‍കാനുള്ള കത്ത് ഏല്‍പ്പിച്ച , ശേഷം തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ പെണ്‍കുട്ടി വീട് വിട്ടിറങ്ങുകകയായിരുന്നു. സംഭവം അറിഞ്ഞ വീട്ടുകാരും നാട്ടുകാരും കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ സമീപത്തെ കൃഷിയിടത്തിലെ കിണറ്റില്‍ കുട്ടിയെ അവശയായ നിലയില്‍ കണ്ടെത്തി. സംഭവം അറിഞ്ഞ സ്കൂള്‍ അധികൃതര്‍ കുട്ടിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

  • First Published :

#ആട #ഹള #ടകകററ #തനന #ഒമപത #കലസകര #ജവനടകകന #ശരമചച