0

‘ആം ആദ്മി പാര്‍ട്ടി 134 കോടി രൂപ കൈപ്പറ്റി’; ഗുരുതര ആരോപണവുമായി ഖലിസ്ഥാനി നേതാവ് പന്നൂന്‍

Share

ആം ആദ്മി പാര്‍ട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഖലിസ്ഥാനി നേതാവ് ഗുര്‍പത്‌വന്ത് സിംഗ് പന്നൂന്‍. 2014നും 2022നുമിടയില്‍ ആം ആദ്മി പാര്‍ട്ടി ഖലിസ്ഥാനി ഗ്രൂപ്പുകളില്‍ നിന്ന് 133.54 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇയാൾ ആരോപിച്ചു.

ഖലിസ്ഥാൻ തീവ്രവാദി ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിനെ മോചിപ്പിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള്‍ പണം ആവശ്യപ്പെട്ടുവെന്നും പന്നൂൻ ആരോപിച്ചു.

1993ലെ ഡല്‍ഹി ബോംബ് സ്‌ഫോടന കേസിലെ പ്രതിയാണ് ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളര്‍. ഒൻപത് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പരസ്യം ചെയ്യൽ

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഗുര്‍പത്‌വന്ത് സിംഗ് പന്നൂന്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇന്ത്യന്‍ വംശജനായ ഇയാൾക്ക് അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലെ പൗരത്വവുമുണ്ട്. ഖലിസ്ഥാനി പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനാണ് ഇയാൾ. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവ് കൂടിയാണ് ഗുര്‍പത്‌വന്ത് സിംഗ്.

2014ല്‍ കെജ്രിവാളും ഖലിസ്ഥാന്‍ അനുകൂല നേതാക്കളും ന്യൂയോര്‍ക്കിലെ റിച്ച്മൗണ്ട് ഹില്ലിലുള്ള ഗുരുദ്വാരയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഭുള്ളറെ വിട്ടയയ്ക്കുന്നതിന് പകരമായി കെജ്രിവാള്‍ പണം ആവശ്യപ്പെട്ടുവെന്നുമാണ് പന്നൂന്‍ വീഡിയോയില്‍ ആരോപിക്കുന്നത്.

പരസ്യം ചെയ്യൽ

ഇതാദ്യമായല്ല കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിയ്ക്കുമെതിരെ പന്നൂന്‍ രംഗത്തെത്തുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ കെജ്രിവാളിനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിനുമെതിരെ പന്നൂന്‍ രംഗത്തെത്തിയിരുന്നു. യുഎസിലേയും കാനഡയിലേയും ഖലിസ്ഥാനി അനുകൂല സംഘടനകളില്‍ നിന്ന് ഇരുവരും 6 മില്യണ്‍ ഡോളർ വാങ്ങിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഖലിസ്ഥാനി നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ തക്കതായ മറുപടി നല്‍കുമെന്നും അന്ന് പന്നൂന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജഗദീഷ് സിംഗ്, മഞ്ജീത്ത് സിംഗ്, ദേവീന്ദര്‍ സിംഗ് തുടങ്ങിയ നേതാക്കളുടെ അറസ്റ്റിന് പിന്നാലെയാണ് പന്നൂന്‍ മുന്നറിയിപ്പുമായി എത്തിയത്.

പരസ്യം ചെയ്യൽ

മാര്‍ച്ച് 21ന് ഡല്‍ഹി മദ്യനയ അഴിമതികേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സംഘം അറസ്റ്റ് ചെയ്തിരുന്നു. വീട്ടിലെത്തി രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ്. അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയാണ് ഇഡി സംഘം കെജ്രിവാളിന്റെ വസതിയിലെത്തിയത്. അറസ്റ്റിന് പിന്നാലെ വീടിനു പുറത്തു എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി എട്ടു തവണ സമന്‍സ് അയച്ചിട്ടും കെജ്രിവാള്‍ ഹാജരായിരുന്നില്ല. ഡല്‍ഹി മദ്യനയ കേസിന്റെ കുറ്റപത്രത്തില്‍ പലതവണ കെജ്രിവാളിന്റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് ഇഡിയുടെ വാദം. 2021-22-ലെ മദ്യനയത്തിന്റെ രൂപീകരണ സമയത്ത് കേസിലെ പ്രതികള്‍ കെജ്രിവാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും ഇഡി പറയുന്നു. കേസുമായി ബന്ധപ്പെട്ട് എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍, ചില മദ്യവ്യവസായികള്‍ എന്നിവരെ ഇ ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

പരസ്യം ചെയ്യൽ

തെലങ്കാനയിലെ ബിആര്‍എസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിതയേയും കഴിഞ്ഞയാഴ്ച ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള എഎപി നേതാക്കളുമായി ചേര്‍ന്ന് കവിത ഗൂഢാലോചന നടത്തിയെന്നാണ് ഇഡി പറയുന്നത്.

ഡല്‍ഹിയിലെ മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നയം 2021 നവംബര്‍ 17നാണ് പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവര്‍ണറായി വി കെ സക്‌സേന ചുമതലയേറ്റതിന് പിന്നാലെയാണ് ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ക്രമക്കേടുണ്ടെന്ന് കാട്ടി സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് രജിസ്റ്റര്‍ ചെയ്തു.

പരസ്യം ചെയ്യൽ

വിവാദമായതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് ഈ മദ്യനയം പിന്‍വലിച്ചു. ടെണ്ടര്‍ നടപടികള്‍ക്കു ശേഷം ലൈസന്‍സ് സ്വന്തമാക്കിയവര്‍ക്കു സാമ്പത്തിക ഇളവുകള്‍ അനുവദിച്ചുവെന്നതാണ് പ്രധാന ആരോപണം.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ആ #ആദമ #പരടട #കട #രപ #കപപററ #ഗരതര #ആരപണവമയ #ഖലസഥന #നതവ #പനനന