0

അവസാനം ട്വിസ്റ്റ്; കനൗജിൽ മുൻമുഖ്യമന്ത്രി അഖിലേഷ് യാദവ് മത്സരിക്കും; നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി

Share

ലക്നൗ: യുപിയിൽ അപ്രതീക്ഷിത പ്രഖ്യാപനവുമായി സമാജ് വാദി പാർട്ടി. പാർട്ടിയുടെ ശക്തികേന്ദ്രമായ കനൗജില്‍ പാര്‍ട്ടി അധ്യക്ഷനും യു പി മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് മത്സരിക്കും. വ്യാഴാഴ്ച അഖിലേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി അറിയിച്ചു. കനൗജില്‍ നേരത്തെ അഖിലേഷിന്റെ ബന്ധു തേജ്പ്രതാപ് യാദവിനെ സ്ഥാനാർത്ഥിയായി എസ് പി പ്രഖ്യാപിച്ചിരുന്നു. മുലായം സിങ് യാദവിന്റെ സഹോദരന്‍ രത്തന്‍ സിങിന്റെ ചെറുമകനാണ് തേജ്പ്രതാപ്. അദ്ദേഹത്തെ മാറ്റിയാണ് അഖിലേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

സമാജ് വാദി പാര്‍ട്ടിയുടെ കോട്ടയായി അറിയപ്പെടുന്ന കനൗജില്‍ കഴിഞ്ഞ തവണ പാര്‍ട്ടിക്ക് അടിത്തെറ്റിയിരുന്നു. അഖിലേഷിന്റെ ഭാര്യ ഡിമ്പിള്‍ യാദവിനെ ബിജെപിയുടെ സുബ്രത് പതക് പരാജയപ്പെടുത്തുകയായിരുന്നു. മുമ്പ് രണ്ടുതവണ ഡിമ്പിള്‍ യാദവ് ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000 മുതല്‍ ഒരു പതിറ്റാണ്ടിലേറെ അഖിലേഷും ഇവിടെ നിന്നുള്ള എംപിയായിരുന്നു. സിറ്റിങ് എംപി സുബ്രത് പതക് തന്നെയാണ് ബിജെപി സ്ഥാനാർത്ഥി.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

2019 ലെ തെരഞ്ഞെടുപ്പില്‍ അസംഗഢില്‍ നിന്നാണ് അഖിലേഷ് യാദവ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 2022ല്‍ നിയമസഭയിലേക്ക് വിജയിച്ചതിനെത്തുടര്‍ന്ന് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷ് വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നത്.

യുപിയിലെ മുഴുവന്‍ മണ്ഡലങ്ങളിലും പ്രചാരണ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടതിനാൽ അഖിലേഷ് ഇത്തവണ മത്സരത്തിനില്ലെന്നായിരുന്നു എസ് പി ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ കനൗജില്‍ തേജ്പ്രതാപ് യാദവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ടായ സാഹചര്യത്തിലാണ് അഖിലേഷ് ഇവിടെനിന്ന് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പരസ്യം ചെയ്യൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം നടക്കുന്ന മെയ് 13നാണ് കനൗജില്‍ വോട്ടെടുപ്പ്.

Summary: Samajwadi Party supremo Akhilesh Yadav will contest the Lok Sabha Election 2024 from Uttar Pradesh’s Kannauj parliamentary constituency. Former UP Chief Minister will file his nomination papers tomorrow at noon.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#അവസന #ടവസററ #കനജൽ #മൻമഖയമനതര #അഖലഷ #യദവ #മതസരകക #നരതത #പരഖയപചച #സഥനർതഥയ #മററ