0

അമിത് ഷാ| amit shah news 18 exclusive interview opposition’s aim is to appease the minority CAA will not be withdrawn – News18 മലയാളം

Share

ന്യൂനപക്ഷ പ്രീണനമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂസ് 18-ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇപ്രകാരം പറഞ്ഞത്. അഭിമുഖത്തിലെ പ്രസക്തഭാഗം.

ചോദ്യം (രാഹുല്‍ ജോഷി): ഈ കഴിഞ്ഞ കാലയളവില്‍ നിങ്ങളുടെ സര്‍ക്കാര്‍ ഒരുപാട് മികച്ച കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. നിങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. CAA നടപ്പിലാക്കി. ക്രിമിനല്‍ നിയമങ്ങള്‍ കൊണ്ടുവന്നു. അത്തരം മഹത്തായ ഒരുപാട് ജോലികള്‍ താങ്കള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പല പ്രതിപക്ഷ നേതാക്കളും പറയുന്നത് തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്നും സിഎഎ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നുമാണ്. മമത ബാനര്‍ജി, പി. ചിദംബരം തുടങ്ങിയ പ്രമുഖ നേതാക്കളാണ് അത്തരം കാര്യങ്ങള്‍ പറയുന്നത്. അപ്പോള്‍ നിങ്ങള്‍ ഇതിനെ എങ്ങനെ കാണുന്നു? എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്?

പരസ്യം ചെയ്യൽ

അമിത് ഷാ: ന്യൂനപക്ഷ പ്രീണനമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടാനുള്ള അവരുടെ തന്ത്രമാണത്. തെരഞ്ഞെടുപ്പില്‍ അവര്‍ അധികാരത്തിലെത്തുകയോ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരികയോ ചെയ്യില്ല. സിഎഎയും അവര്‍ നടപ്പിലാക്കില്ല. അത് അവര്‍ക്കും അറിയാം. എന്നാല്‍, ന്യൂനപക്ഷപ്രീണനം നടത്തി വോട്ടുകള്‍ നേടിയെടുക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവര്‍ ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ ബിജെപിയുടെ ഒരു എംപി മാത്രമേ ഉള്ളെങ്കില്‍ പോലും ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ കഴിയില്ലയെന്ന് ഈ അഭിമുഖത്തിലൂടെ രാജ്യത്തെ ജനങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സിഎഎ ഇല്ലാതാക്കാന്‍ കഴിയില്ല. ഇപ്പോള്‍ ആര്‍ട്ടിക്കില്‍ 370 ചരിത്രമായിരിക്കുകയാണ്. സിഎഎ യാഥാര്‍ത്ഥ്യവും.

പരസ്യം ചെയ്യൽ

Also Read-
Amit Shah Interview: ‘കോണ്‍ഗ്രസ് പ്രകടനപത്രിക മുസ്ലീം ലീഗിനെ പ്രീതിപ്പെടുത്താന്‍; തയ്യാറാക്കാന്‍ കരാര്‍ നല്‍കിയത് ന്യൂനപക്ഷത്തിനും തീവ്ര ഇടതുപക്ഷത്തിനും’: അമിത് ഷാ

ചോദ്യം: സിഎഎ പെട്ടെന്ന് നടപ്പിലാക്കുമോ? ആളുകള്‍ക്ക് ഇതുവഴി പൗരത്വം ലഭിക്കുമോ? ഇത് എപ്പോഴാണ് സാധ്യമാകുക? സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ?

ഉത്തരം: പൗരത്വത്തിനായുള്ള അപേക്ഷകള്‍ വന്നുതുടങ്ങി. ചട്ടങ്ങള്‍ക്കനുസൃതമായാണ് സൂക്ഷ്മപരിശോധന നടക്കുന്നത്. തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിന് മുമ്പ്, പൗരത്വം നല്‍കുന്ന പ്രക്രിയ ആരംഭിക്കാനാകുമെന്ന് കരുതുന്നു.

ചോദ്യം: അമിത് ജി, നിങ്ങള്‍ എല്ലാവരും ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചാണ് സംസാരിക്കുന്നത്. കോണ്‍ഗ്രസ് വ്യക്തിനിയമങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. നിങ്ങള്‍ ഇതിനെ എങ്ങനെ നോക്കി കാണുന്നു? എവിടെയോ, ഇരുപക്ഷവും സ്വന്തം വോട്ടര്‍മാരെ പ്രീണിപ്പിക്കുകയാണോ?

പരസ്യം ചെയ്യൽ

അമിത് ഷാ: ഒരിക്കലുമല്ല. യൂണിഫോം സിവില്‍ കോഡ് എന്നത് നമ്മുടെ ഭരണഘടനയുടെ കല്‍പ്പനയാണ്. ഈ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ രാജ്യത്തെ നിയമനിര്‍മ്മാണ സഭയും പാര്‍ലമെന്റും ശരിയായ സമയത്ത് പരിശ്രമിക്കേണ്ടതുണ്ടെന്ന് ഭരണഘടന നമുക്ക് നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ തത്വമാണ്.
അതിനുള്ള ശരിയായ സമയം വന്നിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പ്, രാജ്യത്ത് മതനിയമങ്ങള്‍ പാടില്ലെന്നും ഏകീകൃത സിവില്‍ കോഡ് വേണമെന്നും പ്രകടന പത്രികയില്‍ ഉണ്ടായിരുന്നു. ഇതൊരു മതേതര രാജ്യമാണെങ്കില്‍, മതത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ നിയമങ്ങള്‍ ഉണ്ടാകും? ഉണ്ടാകാന്‍ പാടില്ല.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#അമത #ഷ #amit #shah #news #exclusive #interview #oppositions #aim #appease #minority #CAA #withdrawn #News18 #മലയള