0

അമിത് ഷാ| amit shah news 18 exclusive interview It is not right to blame the voting machine when you lose – News18 മലയാളം

Share

“ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്” വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് ചീഫ് എഡിറ്റർ രാഹുൽ ജോഷിക്ക് നൽകിയ അഭിമുഖത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പരാമർശം. തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ (ഇവിഎം) കുറ്റം പറയുന്നത് ശരിയല്ലെന്നും രാഹുൽ ഗാന്ധി പറയുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാറില്ലെന്നും അമിത് ഷാ ആരോപിച്ചു. കൂടാതെ കോൺഗ്രസ്സ് ജയിക്കുന്ന സാഹചര്യങ്ങളിൽ അവർ ഇവിഎമ്മുകളെ കുറ്റം പറയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

പരസ്യം ചെയ്യൽ

ഇവിഎമ്മുകളുടെ കാര്യത്തിൽ സുപ്രീം കോടതി വിധി പറഞ്ഞ സാഹചര്യത്തിൽ, ഇവിഎമ്മുകളെ ഏറെക്കാലമായി പ്രതിപക്ഷം കുറ്റപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തിലായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

Also Read-
Amit Shah Interview: ‘കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കും; ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കും’: അമിത്ഷാ

“ഞാൻ ആദ്യം ഒരു കാര്യം വ്യക്തമാക്കാം, രാഹുൽ ഗാന്ധി പറയുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല.
ഇവിഎം കൊണ്ടാണ് ഞങ്ങൾ ജയിച്ചതെങ്കിൽ പിന്നെ എന്തുകൊണ്ടാണ് തെലങ്കാനയിലും തമിഴ്‌നാട്ടിലും ഞങ്ങൾ തോറ്റത്? എന്തുകൊണ്ടാണ് വർഷങ്ങളായി കേരളത്തിൽ ജയിക്കാൻ സാധിക്കാത്തത്? എന്തുകൊണ്ടാണ് ഞങ്ങൾ ഹിമാചലിലും ബംഗാളിലും തോറ്റത്? എങ്കിൽ ഇവിഎമ്മുകൾ ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വിജയിച്ചാലും തങ്ങൾ സത്യപ്രതിജ്ഞ ചെയ്യില്ല എന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിക്കണം. ജയിച്ചാൽ പുതുവസ്ത്രം ധരിച്ച് അവർ സത്യപ്രതിജ്ഞ ചെയ്യുന്നു. തോൽക്കുമ്പോൾ അവർ കുറ്റപ്പെടുത്തുന്നത് ഇവിഎമ്മുകളെയാണ്. എന്തൊരു രാഷ്ട്രീയമാണിത്? അവർ വിജയിക്കുമ്പോൾ ഇവിഎം ശരിയാണ്. തോറ്റാൽ ഇവിഎം തെറ്റാണ്. രാജ്യത്തെ ജനങ്ങൾക്ക് ഇതെല്ലാം മനസ്സിലാകില്ലേ? പക്ഷേ ഇത്രയും വലിയ പാർട്ടി എന്തുകൊണ്ട് പ്രധാന നേതാവിൻ്റെ ഉപദേശകനെ മാറ്റുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ദൂരെ നിന്ന് ഇതെല്ലാം കാണുമ്പോൾ ഞാൻ ആശ്ചര്യപ്പെടുന്നു. അത് മാറ്റിവയ്ക്കാം, അത് അവരുടെ പാർട്ടിയുടെ ചോദ്യമാണ്.” – അദ്ദേഹം പറഞ്ഞു.

Also Read- Amit Shah Interview: ‘ന്യൂനപക്ഷ പ്രീണനമാണ് പ്രതിപക്ഷ ലക്ഷ്യം; സിഎഎ പിൻവലിക്കില്ല, പ്രതിപക്ഷം അധികാരത്തിലുമെത്തില്ല’: അമിത് ഷാ

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ സംസാരിക്കവേ “ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്” എന്നത് തങ്ങളുടെ പ്രകടനപത്രികയിലെ വിഷയമാണെന്നും അത് നടപ്പിലാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം. 2029 ഓടെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് യാഥാർഥ്യമാകുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് പാർലമെന്റാണെന്നും ബിജെപി അതിനായി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#അമത #ഷ #amit #shah #news #exclusive #interview #blame #voting #machine #lose #News18 #മലയള