0

അമിത്ഷാ| amit shah news 18 exclusive interview BJP Will Definitely’ Open Account in Kerala and Tamil Nadu – News18 മലയാളം

Share

ബിജെപി കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  നെറ്റ് വർക്ക് 18 ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്നിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘‘ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളും ചേര്‍ന്നാല്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെക്കാള്‍ മുന്നിലായിരിക്കും. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരളത്തിലും തമിഴ്നാട്ടിലും ഉറപ്പായും അക്കൗണ്ട് തുറക്കും. എന്നാല്‍ അവിടങ്ങളില്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ എത്ര സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല,’’  നെറ്റ് വർക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിയുടെ ചോദ്യത്തിന് മറുപടിയായി ഷാ പറഞ്ഞു.

പരസ്യം ചെയ്യൽ

Also Read-
Amit Shah Interview: ‘ന്യൂനപക്ഷ പ്രീണനമാണ് പ്രതിപക്ഷ ലക്ഷ്യം; സിഎഎ പിൻവലിക്കില്ല, പ്രതിപക്ഷം അധികാരത്തിലുമെത്തില്ല’: അമിത് ഷാ

ദക്ഷിണേന്ത്യ മുഴുവനായെടുത്താല്‍ 129 മുതല്‍ 130 സീറ്റുകള്‍ വരെയാണുള്ളത്. അതില്‍ എത്ര സീറ്റുകള്‍ ബിജെപി നേടുമെന്ന ചോദ്യത്തിന് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളും ഒന്നിച്ച് പരിഗണിച്ചാല്‍ കോണ്‍ഗ്രസിനേക്കാള്‍ ബിജെപി മുന്നിലെത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘‘തമിഴ്‌നാട്ടിലും കേരളത്തിലും തെരഞ്ഞെടുപ്പില്‍ വളരെ മികച്ച രീതിയിലാണ് ഞങ്ങള്‍ മത്സരിച്ചത്. അതിനാല്‍, ഉറപ്പായും ഞങ്ങള്‍ ഇവിടെ അക്കൗണ്ട് തുറക്കും. എന്നാല്‍, എത്ര സീറ്റുകള്‍ നേടുമെന്ന് ഇപ്പോള്‍ പറയാനാകില്ല. കാരണം, അവിടങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്’’, അമിത് ഷാ പറഞ്ഞു. കേരളത്തിലും തമിഴ്‌നാട്ടിലും ഉറപ്പായും പാര്‍ട്ടി അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Also Read- Amit Shah Interview: ‘കോണ്‍ഗ്രസ് പ്രകടനപത്രിക മുസ്ലീം ലീഗിനെ പ്രീതിപ്പെടുത്താന്‍; തയ്യാറാക്കാന്‍ കരാര്‍ നല്‍കിയത് ന്യൂനപക്ഷത്തിനും തീവ്ര ഇടതുപക്ഷത്തിനും’: അമിത് ഷാ

അതേസമയം, ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പാര്‍ട്ടി ഇതുവരെയുള്ളതില്‍ വെച്ച് മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ‘‘ആന്ധ്രാ പ്രദേശില്‍ ഞങ്ങള്‍ക്ക് സഖ്യമുണ്ട്. തെരഞ്ഞടുപ്പില്‍ വളരെ മികച്ച രീതിയിലാണ് ഞങ്ങള്‍ പോരാടുന്നത്. ഇതൊരു തുടക്കം മാത്രമാണ്. തെലങ്കാനയിലും തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കും. ഇതുവരെ ബിജെപി നേടിയതിൽ കൂടുതൽ സീറ്റുകള്‍ അവിടെ നിന്ന് നേടാനാകുമെന്നാണ് കരുതുന്നത്,’’ അമിത് ഷാ പറഞ്ഞു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#അമതഷ #amit #shah #news #exclusive #interview #BJP #Open #Account #Kerala #Tamil #Nadu #News18 #മലയള