0

അഭിമാന നിമിഷം; ഇന്ത്യന്‍ വനിതാ എ ടീമിനെ ഇനി മിന്നു മണി നയിക്കും

Share

മുംബൈ: ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്‍റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ എ ടീമിനെ നയിക്കാൻ ഇനി മലയാളിയുടെ അഭിമാനമായ മിന്നു മണി ഉണ്ടാകും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ മൂന്ന് മത്സരങ്ങളായാണ് പരമ്പര നടക്കുന്നത്. നവംബര്‍ 19, ഡിസംബര്‍ 1, 3 തീയതികളിലായാണ് മത്സരങ്ങള്‍.

കേരളത്തില്‍ നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് മിന്നുമണി.സീനിയര്‍ ടീമില്‍ നിന്ന് മിന്നു മണിക്കൊപ്പം കനിക അഹൂജ, മോണിക്ക പട്ടേല്‍ എന്നിവരും ടീമിലുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവുന്ന ആദ്യ മലയാളി താരം കൂടിയാണ് മിന്നു.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

Also read-Minnu Mani | മിന്നു മണിയ്ക്ക് ജന്മനാടിന്‍റെ ആദരം; മാനന്തവാടിയില്‍ ‘മിന്നുമണി ജംഗ്ഷന്‍’ സ്ഥാപിച്ച് നഗരസഭ

ഇതുവരെ ഇന്ത്യയ്ക്കായി നാല് ടി20 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിനായി ടി20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്ര നേട്ടവും താരം സ്വന്തമാക്കിയിരുന്നു. ചൈനയിലെ ഹാങ്ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ടീം അംഗം കൂടിയായിരുന്നു മിന്നു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#അഭമന #നമഷ #ഇനതയന #വനത #എ #ടമന #ഇന #മനന #മണ #നയകക