0

അധ്യാപകനിയമനത്തിന് യോഗ്യത നേടണ്ടേ ? കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET)ന് ഇപ്പോൾ അപേക്ഷിക്കാം

Share
Spread the love

കേരളത്തിലെ വിവിധ വിഭാഗം സ്കൂളുകളിലെ അധ്യാപക നിയമനത്തിന് സർക്കാർ നിഷ്ക്കർഷിച്ചിട്ടുള്ള യോഗ്യത പരീക്ഷയായ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET)ന് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.അപേക്ഷ സമർപ്പണത്തിന്, ഏപ്രിൽ 26 വരെ സമയമുണ്ട്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ജൂൺ 22,23 തിയ്യതികളിലായി,പരീക്ഷ നടക്കും. ജൂൺ 3 ന് വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

വിവിധ കാറ്റഗറികൾ

1.ലോവർ പ്രൈമറി വിഭാഗം

2.അപ്പർ പ്രൈമറി വിഭാഗം

3.ഹൈസ്‌കൂൾ വിഭാഗം

4.സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെ‌ഷ്യൽ വിഷയങ്ങൾ -ഹൈസ്കൂൾതലം വരെ)

അപേക്ഷാർത്ഥികളുടെ അടിസ്ഥാന യോഗ്യതകൾക്കനുസരിച്ച്, ഒന്നോ അതിലധികമോ കാറ്റഗറികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള അടിസ്ഥാന യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഒന്നിലധികം കാറ്റഗറികളിൽ ഒരുമിച്ച് അപേക്ഷിക്കാണം,ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാനും സാധിക്കുകയുള്ളൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് തിരുത്തലുകൾ അനുവദിക്കുന്നതല്ല

അപേക്ഷാ ഫീസ്

ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ കാറ്റഗറിക്കും 500/- വീതവും എസ്.സി/എസ്.റ്റി/ഭിന്നശേഷി/കാഴ്‌ച പരിമിത വിഭാഗത്തിലുള്ളവർ 250/- രൂപ വീതവും ഫീസ് അട‌യ്ക്കേണ്ടതാണ്. ഓൺലൈൻ നെറ്റ്‌ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്.

അപേക്ഷാ സമർപ്പണം

അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതും വിജ്ഞാപനത്തിൽ പറഞ്ഞ പ്രകാരമുള്ള നിബന്ധനകൾ പാലിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

https://ktet.kerala.gov.in
https://pareekshabhavan.kerala.gov.in

തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#അധയപകനയമനതതന #യഗയത #നടണട #കരള #ടചചഴസ #എലജബലററ #ടസററ #KTETന #ഇപപൾ #അപകഷകക


Spread the love