0

അധോലക നായകനും ഗുണ്ടാ തലവനും തീവ്രവാദിയും; തിഹാർ ജയിലിൽ കെജ്‌രിവാളിന്റെ സമീപ തടവുകാർ ഇവരൊക്കെ

Share

മദ്യനയ അഴിമതിക്കേസിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലേക്കയച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സമീപ തടവുകാരിൽ അധോലോക നായകരും തീവ്രവാദിയും ഉൾപ്പെടുന്നതായി റിപ്പോർട്ട്. അധോലോക നായകനായ ഛോട്ടാ രാജൻ, കുപ്രസിദ്ധ ഗുണ്ടാ തലവനായ നീരജ് ബവാന, തീവ്രവാദിയായ സിയാവുർ റഹ്മാൻ എന്നിവരാണ് കെജ്‌രിവാളിന്റെ സമീപ തടവുകാർ എന്നാണ് വിവരം. തിങ്കളാഴ്ചയാണ് കെജ്‌രിവാളിനെ തിഹാർ ജയിലിൽ എത്തിച്ചത്.

ഭീകരനായ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയായിരുന്ന ഛോട്ടാ രാജൻ മുംബൈയിലെ ഒരു മാധ്യമപ്രവർത്തകന്റെ വധക്കേസിലും പ്രതിയാണ്. വധക്കേസുകളും, വധശ്രമങ്ങളും മോഷണങ്ങളും ഉൾപ്പെടെ 40ലധികം കേസുകളിൽ പ്രതിയാണ് നീരജ് ബുവാന. ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകനെന്ന് ആരോപിക്കപ്പെടുന്ന സിയാവൂർ റഹ്മാന്റെ പേരിൽ എൻഐഎ കേസുകൾ ചുമത്തിയിട്ടുണ്ട്.

പരസ്യം ചെയ്യൽ

Also read-അരവിന്ദ് കെജ്രിവാൾ തീഹാര്‍ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കെജ്‌രിവാളിനെ തിഹാർ ജയിലിൽ എത്തിച്ചത്. ജയിൽ നമ്പർ 2ലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്. ജയിലിൽ എത്തിച്ചയുടനെ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറവാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന് മരുന്നുകൾ നൽകിയതായും ജയിൽ അധികൃതർ പറഞ്ഞു. 24 മണിക്കൂറും അദ്ദേഹം നിരീക്ഷണത്തിലായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ജയിലിലെ ആദ്യ ദിവസം ബ്രെഡും ചായയുമായിരുന്നു കെജ്‌രിവാളിന് നൽകിയ പ്രഭാത ഭക്ഷണം, ജയിലിൽ അദ്ദേഹം യോഗ പരിശീലിച്ചതായും ജയിൽ വകുപ്പ് അറിയിച്ചു.

പരസ്യം ചെയ്യൽ

വൈദ്യപരിശോധനയ്ക്ക് വിധേയനായപ്പോൾ കെജ്‌രിവാളിന്റെ രക്തത്തിൽ 50ൽ താഴെയായിരുന്നു പഞ്ചസാരയുടെ അളവെന്നും അത് സാധാരണ നിലയിൽ എത്തും വരെ വീട്ടിൽ പാകം ചെയ്ത ആഹാരം എത്തിച്ചു നൽകാനുള്ള അനുമതി അദ്ദേഹത്തിന് നൽകിയിട്ടുള്ളതായും അധികൃതർ അറിയിച്ചു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#അധലക #നയകന #ഗണട #തലവന #തവരവദയ #തഹർ #ജയലൽ #കജരവളനറ #സമപ #തടവകർ #ഇവരകക