0

‘അതൊരു തമാശയാണ്’; രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള പോസ്റ്റിന് വിശദീകരണവുമായി റഷ്യൻ ചെസ്സ് ഇതിഹാസം ഗാരി കാസ്പറോവ്

Share
Spread the love

കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെക്കുറിച്ച് താനിട്ട എക്സ് പോസ്റ്റിന് വിശദീകരണവുമായി റഷ്യൻ ചെസ്സ് ഇതിഹാസം ഗാരി കാസ്പറോവ്. “ഒന്നാം സ്ഥാനക്കാരെ വെല്ലുവിളിക്കുന്നതിന് മുമ്പ് രാഹുൽ ഗാന്ധി ആദ്യം റായ്ബറേലിയിൽ ജയിച്ച് കാണിക്കൂ,” എന്നാണ് കാസ്പറോവിൻെറ പോസ്റ്റ്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും നിരവധി കമൻറുകൾ പിന്നാലെ വരികയും ചെയ്തു. ഇതോടെയാണ് കാസ്പറോവ് വിശദീകരണം നൽകാൻ നിർബന്ധിതനായത്. താൻ പറഞ്ഞത് ഒരു തമാശ മാത്രമാണെന്നും അതിനെ അങ്ങനെ തന്നെ കണക്കാക്കണമെന്നും കാസ്പറോവ് പറഞ്ഞു.

പരസ്യം ചെയ്യൽ

ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിദഗ്ദ അഭിപ്രായമോ ഉപദേശമോ ഒന്നും തന്നെയല്ല താൻ പറഞ്ഞത്. ഇത് തമാശയായി പറഞ്ഞ കാര്യമാണ്. അതിനെ ആ രീതിയിൽ തന്നെ കാണണമെന്നും 61കാരനായ കാസ്പറോവ് അഭ്യർഥിച്ചു. “എൻ്റെ ഈ തമാശ ഇന്ത്യൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് വാദിക്കാനോ സംസാരിക്കാനോ വേണ്ടിയുള്ളതല്ല. അത് എല്ലാവർക്കും മനസ്സിലാവുമെന്ന് ഞാൻ കരുതുന്നു. എന്നാൽ ‘1000 കണ്ണുകളുള്ള എല്ലാം കാണുന്ന ഒരു രാക്ഷസൻ’ എന്ന നിലയിൽ ഒരു രാഷ്ട്രീയക്കാരൻ എൻ്റെ പ്രിയപ്പെട്ട ചെസ് മത്സരത്തിൽ മുഴുകുന്നത് കാണാതിരിക്കാനാവില്ല,” 2005-ൽ വിരമിച്ച മുൻ ലോക ചാമ്പ്യൻ കൂടിയായ അദ്ദേഹം നടൻ രൺവീർ ഷോറിയുടെ പോസ്റ്റിന്

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

ഇന്ത്യയിലെ രാഷ്ട്രീയക്കാർക്കിടയിലെ ഏറ്റവും നല്ല ചെസ്സ് കളിക്കാരൻ താനാണെന്ന് രാഹുൽ ഗാന്ധി ഈയടുത്ത് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ കളിയാക്കി കൊണ്ടായിരുന്നു രൺവീർ ഷോറിയുടെ പോസ്റ്റ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ രാഹുൽ ഗാന്ധി തൻെറ മൊബൈൽ ഫോണിൽ ചെസ്സ് കളിക്കുന്നതിൻെറ വീഡിയോ പ്രചരിച്ചിരുന്നു. തൻെറ പ്രിയപ്പെട്ട ചെസ്സ് കളിക്കാരൻ ഗാരി കാസ്പറോവ് ആണെന്നും രാഷ്ട്രീയം പോലെത്തന്നെ തനിക്ക് ചെസ്സ് കളിയോട് വല്ലാത്ത ഇഷ്ടമുണ്ടെന്നും വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധിയായ രാഹുൽ പറഞ്ഞിരുന്നു. ഇത്തവണ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. വയനാടിന് പുറമെ ഉത്തർ പ്രദേശിലെ റായ്ബറേലിയിലും അദ്ദേഹം ജനവിധി തേടുന്നുണ്ട്.

പരസ്യം ചെയ്യൽ

രാഹുലിനെ പരിഹസിച്ചും അഭിനന്ദിച്ചുമെല്ലാം നിരവധി കമൻറുകൾ ഈ ചർച്ചക്കിടയിൽ വരുന്നുണ്ട്. “ഗാരി കാസ്പറോവും വിശ്വനാഥൻ ആനന്ദുമെല്ലാം വിരമിച്ചത് നന്നായി. അല്ലെങ്കിൽ നമ്മുടെ കാലത്തെ ഏറ്റവും മികച്ച ചെസ് ജീനിയസിനോട് അവർക്ക് ഏറ്റുമുട്ടേണ്ടി വന്നേനെ,” ഇങ്ങനെയാണ് ഒരാളുടെ കമൻറ്. ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിൻെ സമകാലികനാണ് ഗാരി കാസ്പറോവ്. ഇരുവരും ലോക ചെസ്സ് ചാമ്പ്യൻ പട്ടത്തിനായുള്ള ഫൈനലിൽ പലപ്പോഴും നേർക്കുനേർ വന്നിട്ടുണ്ട്. 255 ആഴ്ച ലോക ചെസ്സിൽ ഒന്നാം റാങ്ക് നേട്ടം നിലനിർത്തിയിട്ടുള്ള താരമാണ് കാസ്പറോവ്. 22ാം വയസ്സിലാണ് അദ്ദേഹം ആദ്യമായി ലോക ചാമ്പ്യനാവുന്നത്. ചെസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ കൂടിയാണ് അദ്ദേഹം. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻെറ വിമർശകനായ കാസ്പറോവ് ഇന്ന് രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#അതര #തമശയണ #രഹൽ #ഗനധയകകറചചളള #പസററന #വശദകരണവമയ #റഷയൻ #ചസസ #ഇതഹസ #ഗര #കസപറവ


Spread the love