0

‘അച്ഛന്‍ എന്ന വികാരം മനസ്സിലാക്കാന്‍ ഞാനൊരു അച്ഛനാകേണ്ടി വന്നു’; ബുംറ

Share

ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് ഏഴാം വയസിലാണ് തന്റെ പിതാവായ ജസ്ബീർ സിംഗിനെ നഷ്ടമാകുന്നത്. ഇതോടെ അമ്മയും സഹോദരിയും അടങ്ങുന്നതായി താരത്തിന്റെ കുടുംബം. അധ്യാപികയായ അമ്മയുടെ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക അത്താണി. ചെറുപ്പം മുതലെ ക്രിക്കറ്റിൽ താൽപര്യം തോന്നിയ ബുംറയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കിയത് അമ്മയും സഹോദരിയുമാണ്.

പരസ്യം ചെയ്യൽ

ഇവിടെ നിന്ന് ജസ്പ്രീത് ബുംറ എന്ന ക്രിക്കറ്റ് താരത്തിലേക്കുള്ള വളർച്ചയായിരുന്നു. ഇതിനിടെയിൽ പോര്‍ട്‌സ് അവതാരക സഞ്ജന ഗണേശനെ ബുംറ വിവാഹം ചെയ്തു. 2021 മാര്‍ച്ചിലായിരുന്നു വിവാഹം. 2023 സെപ്റ്റംബര്‍ നാലിന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അംഗദ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്. ഇതിനു പിന്നാലെ താരം അച്ഛനായതിന്റെ സന്തേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ അച്ഛനെ പറ്റിയുള്ള വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം.
അച്ഛന്റെ പഴയ ചിത്രവും ബുംറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

പരസ്യം ചെയ്യൽ

Also read-David Warner | ’ എനിക്ക് വളരെ വിലപ്പെട്ടതാണ് അത് ദയവായി തിരികെ നല്‍കൂ’ ടെസ്റ്റ് ക്യാപ് മോഷണം പോയെന്ന് ഡേവിഡ് വാര്‍ണര്‍

അച്ഛനില്ലാത്തതിന്റെ ശൂന്യത ഞങ്ങള്‍ ജീവിതത്തില്‍ എല്ലായ്‌പ്പോഴും അനുഭവിച്ചിട്ടുണ്ട്. ഒരു അച്ഛന്റെ വികാരം എന്താണെന്നും ജീവിതത്തില്‍ എന്താണ് എനിക്ക് നഷ്ടപ്പെട്ടതെന്നും തിരിച്ചറിഞ്ഞത് ഞാനൊരു അച്ഛനായപ്പോഴാണ്. സന്തോഷകരമായ ഓര്‍മകളോടെ ഞങ്ങള്‍ അച്ഛനെ ഓര്‍ക്കുമ്പോള്‍, അച്ഛന്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു’- ബുംറ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന അച്ഛന്റെ ചിത്രവും കുറിപ്പിനൊപ്പം ബുംറ പങ്കുവെച്ചിട്ടുണ്ട്.

പരസ്യം ചെയ്യൽ

ഇതിന് താഴെ ബുംറയുടെ ഭാര്യ സഞ്ജന കമന്റ് ചെയ്തിട്ടുണ്ട്. ‘നിങ്ങളുടെ തണലായി അദ്ദേഹം എന്നും കൂടെയുണ്ട്’ എന്നായിരുന്നു സഞ്ജനയുടെ കമന്റ്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#അചഛന #എനന #വകര #മനസസലകകന #ഞനര #അചഛനകണട #വനന #ബറ