0

അക്ബറും സീതയും ഇനി സൂരജും തനയയും; കൊൽക്കത്ത മൃഗശാലയിലെ സിംഹങ്ങളുടെ പേര് മാറ്റി

Share

കൊൽക്കത്ത മൃഗശാലയിലെ സിംഹങ്ങളായ അക്ബറിൻ്റെയും സീതയുടെയും പേര് മാറ്റി. അക്ബർ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പുനർനാമകരണം ചെയ്തു. പേരിലെ വിവാദങ്ങൾക്ക് പിന്നാലയാണ് സിംഹങ്ങളുടെ പേരുമാറ്റം. കൊൽക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിർദേശിച്ചത്. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പേര് മാറ്റം. പുതിയ പേരുകൾ കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് കൈമാറി. വിവാദമായ പേരുകൾ ഒഴിവാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ച് നിർദേശിച്ചിരുന്നു.

Also read-ലോകത്തെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളില്‍ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളവും; 2023ല്‍ പറന്നത് 7.2 കോടി പേര്‍

പരസ്യം ചെയ്യൽ

ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്. ത്രിപുരയിൽ നിന്നും എത്തിച്ച സിംഹജോഡികളാണ് ഇതെന്നും സീത, അക്ബര്‍ എന്നത് അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് മാറ്റിയിട്ടില്ലെന്നുമായിരുന്നു പാര്‍ക്ക് അധികൃതര്‍ കോടതിയെ അറിയിച്ചത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

  • First Published :

#അകബറ #സതയ #ഇന #സരജ #തനയയ #കൽകകതത #മഗശലയല #സഹങങളട #പര #മററ